ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വടവന്നൂര്‍

പാലക്കട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1961 ഡിസംബര്‍ 28-ാം തിയതിയാണ് വടവന്നൂർ പഞ്ചായത്ത് നിലവിൽ വന്നത്. വടക്കുഭാഗത്ത് പട്ടഞ്ചേരിപുതുനഗരം ഗായത്രിപ്പുഴയുംകിഴക്കുഭാഗത്ത് പട്ടഞ്ചേരിമുതലമട എന്നീ പഞ്ചായത്തുകളുംപഞ്ചായത്തും തെക്കുഭാഗത്ത് പടിഞ്ഞാറുഭാഗത്ത് പല്ലശ്ശന പഞ്ചായത്തുമാണ് വടവന്നൂർ പഞ്ചായത്തിന്റെ അതിരുകൾ. വടവന്നൂർ വില്ലജ് മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണം വിസ്തീർണം 17.38 ചതുരശ്ര കിലോമീറ്ററാണ്. വടവന്നൂർ പഞ്ചായത്ത് ഭൂരിഭാഗവും സമതലപ്രദേശമാണ്. ഈ പഞ്ചായത്തിൽ പ്രധാനമായും കളിമണ്ണ്പുളിമണ്ണ്മണൽ കലർന്ന കളിമണ്ണ്മണൽ കലർന്ന പുളിമണ്ണ്മണൽമണ്ണ്കരിമണ്ണ്എക്കൽമണ്ണ് എന്നിവ കാണപ്പെടുന്നു. പ്രധാന ജലസ്രോതസ്സായ ഗായത്രി പുഴ പഞ്ചായത്തിലൂടെ ഒഴുകുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലവും ഇരുപ്പൂ നെൽകൃഷി ചെയ്യുന്നതിനുപയോഗിക്കുന്നു. കൊല്ലങ്കോട് സ്വരൂപവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് വടവന്നൂരിന്റെ ചരിത്ര പാശ്ചാതലം. വടവന്നൂർ പ്രദേശത്തെ 'കുമ്മാട്ടി ഉത്സവം വളരെ പ്രസിദ്ധമാണ് വടക്കേപ്പാട്ട് നാരായണനായർ,സംസ്കൃതപണ്ഡിതനായ കോരത്ത് നാരായണമേനോൻ എന്നിവർ വടവന്നൂരിന്റെ അഭിമാനപുത്രരാണ്. ഇന്ത്യൻ സിനിമാ രംഗത്തും ദേശീയ രാഷ്ട്രീയത്തിലും മിന്നിതിളങ്ങിയ എം.ജി.ആർ എന്ന മരുതൂർ ഗോപാലൻ രാമചന്ദ്രൻ (എം.ജി.ആർ) വടവന്നൂർ സ്വദേശിയാണ്. ഊട്ടറ അയ്യപ്പൻ വിളക്കും പൊക്കുന്നി അയ്യപ്പൻ വിളക്കും മറ്റു വിളക്കുൽസവങ്ങളും ഈ പഞ്ചായത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്.