ഒറ്റ നോട്ടത്തില്‍

ഞങ്ങളെക്കുറിച്ച്

 

ഒറ്റ നോട്ടത്തില്‍

 

താലുക്ക്                        : ചിറ്റൂര്‍

 

ജില്ല                             : പാലക്കാട് 

 

വാര്‍ഡുകള്‍                   : 14 

 

നിയമസഭാ മണ്ഡലം      നെന്മാറ 

 

ലോകസഭാ മണ്ഡലം     അലത്തുര്‍

 

വില്ലേജുകള്‍                  വടവന്നൂര്‍

 

ആകെ ജനസംഖ്യ (2011)  : 35,706

 

വിസ്തീർണ്ണം                   : 17.38 ച.കി.മീ

 

 

 

 

 

വടവന്നൂർ - 2010

1972 ജനുവരി 31-ാം തീയതിയാണ് വടവന്നൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 17.38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിനെ 14 വാർഡുകളായി വിഭജിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് വടവന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 16215 വരുന്ന ജനസംഖ്യയിൽ 8210 പേർ സ്ത്രീകളും, 8005 പേർ പുരുഷൻമാരുമാണ്. 90 ശതമാനം സാക്ഷരത നേടിയ പഞ്ചായത്താണ് വടവന്നൂർ പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് കിണറുകളാണ്. 152 പൊതുകിണറുകളേയും, 206 പൊതുകുടിവെള്ള ടാപ്പുകളേയുമാണ് ഇവിടുത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയിൽ 5 റേഷൻ കടകൾ പ്രവർത്തിക്കുന്നു. 42 തെരുവുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികൾ രാത്രികാലങ്ങളിൽ സഞ്ചാരയോഗ്യമാക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ സ്ഥിതി ചെയ്യുന്ന വടവന്നൂർ ഗ്രാമപഞ്ചായത്തിനെ സമതലപ്രദേശം, ചെരിവുള്ള പ്രദേശം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. കളിമണ്ണ്, പുളിമണ്ണ്, മണൽ കലർന്ന കളിമണ്ണ്, മണൽ കലർന്ന പുളിമണ്ണ്, മണൽമണ്ണ്, കരിമണ്ണ്, ചെമ്മണ്ണ് എക്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിൽ കാണപ്പെടുന്ന പ്രധാന മണ്ണു വകഭേദങ്ങൾ. തെക്ക് -ഗായത്രിപ്പുഴയും, കിഴക്ക് മുതലമട, പട്ടഞ്ചേരി പഞ്ചായത്തുകളും, വടക്ക് പട്ടഞ്ചേരി, പുതുനഗരം പഞ്ചായത്തുകളും പടിഞ്ഞാറ് പല്ലശ്ശന പഞ്ചായത്തുമാണ് വടവന്നൂരിന്റെ അതിർത്തികൾ. നെല്ലാണ് പഞ്ചായത്തിന്റെ പ്രധാന കാർഷിക വിള ഗായത്രി പുഴ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഗായത്രിപ്പുഴയെ കൂടാതെ, 265 പൊതുകുളങ്ങളും, മീങ്കര കനാൽ, മൂലത്തറ കനാൽ, ചിറ്റൂർ കനാൽ, വട്ടച്ചിറ കനാൽ തുടങ്ങിയ കനാലുകളും പഞ്ചായത്തിലെ പ്രധാന ജലസേചന സ്രോതസ്സുകളാണ്. ഈ ജലസ്രോതസ്സുകൾ വേണ്ട രീതിയിൽ പരിപാലിക്കപ്പെടുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ഈ ഗ്രാമത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് അനിവാര്യമാണ്. എടുത്തുപറയത്തക്ക വൻകിട വ്യവസായങ്ങൾ ഈ ഗ്രാമത്തിൽ ഇല്ലെങ്കിലും റൈസിലുകൾ പോലുള്ള ഇടത്തരം വ്യവസായ സംരംഭങ്ങളും, പായനെയ്ത്തു പോലുള്ള ചെറുകിട- പരമ്പരാഗത വ്യവസായങ്ങളും വടവന്നൂരിൽ പലയിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഇടത്തരം വ്യവസായങ്ങൾക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് വടവന്നൂർ ഏതൊരു പഞ്ചായത്തിന്റെയും വികസനത്തിന് ഒരവിഭാജ്യഘടകമാണ് വിദ്യാഭ്യാസം. ആദ്യകാലത്ത് എഴുത്താശ്ശാൻമാരുടെ എഴുത്തുകളരികളായിരുന്നു പഞ്ചായത്തിലെ വിദ്യാലയങ്ങൾ. 1990-ലാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. എയിഡഡ് ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പാറയ്ക്കൽ അച്യുത മേനോനാണ് വടവന്നൂരിലെ ആദ്യത്തെ സ്കൂൾ സ്ഥാപിച്ചത്. ഇന്ന് പഞ്ചായത്തിൽ 2 സർക്കാർ സ്കൂളുകളും, 3 സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു വെറ്റിനറി ഹോസ്പിറ്റൽ വടവന്നൂരിൽ പ്രവർത്തിക്കുന്നു. വില്ലേജ് ഓഫീസ്, കൃഷിഭവൻ, തപാൽ ഓഫീസ് എന്നിവയാണ് വടവന്നൂരിലെ പ്രധാന സർക്കാർ കാര്യാലയങ്ങൾ. വടവന്നൂർ സഹകരണ ബാങ്ക്, ഊട്ടറ സഹകരണ ബാങ്ക് എന്നിവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ് മെച്ചപ്പെട്ട ഗതാഗത സൌകര്യങ്ങൾ ഒരു പ്രദേശത്തിന്റെ വളർച്ചയക്ക് അനിവാര്യമാണ്. കൊല്ലങ്കോട്-പാലക്കാട് റോഡ്, കൊല്ലങ്കോട്-തൃശ്ശൂർ റോഡ് എന്നീ പാതകൾ വടവന്നൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥലമാണ് കൊല്ലങ്കോട് ബസ് സ്റ്റാന്റ്. വടകന്യകാപുരം റെയിൽവേ സ്റേഷനും, കൊല്ലങ്കോടുള്ള ഊട്ടറ റെയിൽവേ സ്റ്റേഷനുമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനുകൾ വിദേശ യാത്രയ്ക്കായി പഞ്ചായത്തു നിവാസികൾ ആശ്രയിക്കുന്നത് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമായ കോയമ്പത്തൂർ വിമാനത്താവളത്തെയാണ്. നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. 5 ക്ഷേത്രങ്ങളും, 2 മസ്ജിദുകളും പഞ്ചായത്തിൽ പലയിടങ്ങളിലായി നിലകൊള്ളുന്നു. കുമ്മാട്ടി, ഊട്ടറ അയ്യപ്പൻ വിളക്ക്, പൊക്കുന്നി അയ്യപ്പൻ വിളക്ക് മഹോത്സവം, ആലമ്പള്ളം ഗ്രാമം തേരുമഹോത്സവം എന്നീ ആഘോഷങ്ങൾ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ജാതിമതഭേദമെന്യേ എല്ലാ ഗ്രാമവാസികളും ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. തമിഴ് മുൻമുഖ്യമന്ത്രിയും തമിഴ് സിനിമാനടനുമായിരുന്ന എം.ജി.ആർ എന്ന എം.ജി.രാമചന്ദ്രൻ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. വടവന്നൂർ പഞ്ചായത്തിന്റെ കലാസാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്ന ചില സ്ഥാപനങ്ങളാണ് യെങ്ങ്മൻസ് അസോസിയേഷൻ, കേരള കലാകേന്ദ്രം, ഡോ.അംബർ സ്മാരക കലാസമിതി എന്നിവ പഞ്ചായത്തുനിവാസികളെ അറിവിന്റേയും, അക്ഷരങ്ങളുടേയും ലോകത്തേക്ക് നയിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് വടവന്നൂർ ഗ്രാമ ഗ്രന്ഥശാല വായനശാലയും, പൊക്കുന്നി ഗ്രാമീണ ഗ്രന്ഥശാലയും, വടവന്നൂരിൽ ഒരു കമ്മ്യൂണിറ്റി ഹാളും, 2 കല്യാണ മണ്ഡപങ്ങളും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിൽ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നു. കൂടാതെ പഞ്ചായത്തിലെ മലയമ്പള്ളം, മുല്ലല്‍കുളമ്പ് എന്നിവിടങ്ങളിൽ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന പ്രധാന സ്ഥാപനങ്ങളായ ഇവ, ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. വടവന്നൂര്‍ അംബുലന്‍സ് സേവനം ലഭ്യമാണ്.