പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിന്‍സി സി

പ്രസിഡൻ്റ്

പി എ രാജീവ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധിക എ

ചെയര്‍പേഴ്സണ്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരസ്വതി

ചെയര്‍പേഴ്സന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രവീണ മഹേഷ്

ചെയര്‍പേഴ്സന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രേണുകാദേവി ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഞങ്ങളെക്കുറിച്ച് ഒറ്റ നോട്ടത്തില്‍ താലുക്ക്                        : ചിറ്റൂര്‍ ജില്ല                             : പാലക്കാട്  വാര്‍ഡുകള്‍                   : 14  നിയമസഭാ മണ്ഡലം      : നെന്മാറ  ലോകസഭാ മണ്ഡലം     : അലത്തുര്‍ വില്ലേജുകള്‍                  : വടവന്നൂര്‍ ആകെ ജനസംഖ്യ (2011)  : 35,706 വിസ്തീർണ്ണം                   : 17.38 ച.കി.മീ     വടവന്നൂർ - 20101972 ജനുവരി 31-ാം തീയതിയാണ് വടവന്നൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 17.38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിനെ 14 വാർഡുകളായി വിഭജിച്ചിരിക്കുന്നു. പാലക്കാട്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വടവന്നൂര്‍ പാലക്കട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1961 ഡിസംബര്‍ 28-ാം തിയതിയാണ് വടവന്നൂർ പഞ്ചായത്ത് നിലവിൽ വന്നത്. വടക്കുഭാഗത്ത് പട്ടഞ്ചേരി, പുതുനഗരം ഗായത്രിപ്പുഴയും, കിഴക്കുഭാഗത്ത് പട്ടഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളും, പഞ്ചായത്തും തെക്കുഭാഗത്ത് പടിഞ്ഞാറുഭാഗത്ത് പല്ലശ്ശന പഞ്ചായത്തുമാണ് വടവന്നൂർ പഞ്ചായത്തിന്റെ അതിരുകൾ. വടവന്നൂർ വില്ലജ് മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്.

കൂടുതൽ വായിക്കുക